സച്ചിന് സമ്മതം

Tuesday 3 May 2016 11:04 pm IST

മുംബൈ: റിയോ ഒളിമ്പിക്‌സ് ഗുഡ്‌വില്‍ അംബാസഡറാകാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് സമ്മതം. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ (ഐഒഎ) ക്ഷണം സച്ചിന്‍ സ്വീകരിച്ചു. ബോളിവുഡ് താരം സല്‍മാന്‍ ഖാനും ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുമാണ് മറ്റു രണ്ടു അംബാസഡര്‍മാര്‍. സല്‍മാന്‍ ഖാനെ നിയമിച്ചതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് സച്ചിനും അഭിനവ് ബിന്ദ്രയുമുള്‍പ്പെടെയുള്ളവരെ ഐഒഎ സമീപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.