പത്തനാപുരം: ബിഡിജെഎസ് പത്തനാപുരം നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. നിയോജക മണ്ഡലം കണ്‍വീനര്‍ കുണ്ടയം ഷാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ സെക്രട്ടറി കരിങ്ങന്നൂര്‍ മോഹനന് ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി ബി.ബിജു മുഖ്യപ്രഭാഷണം നടത്തി. അലിമുക്ക് സുന്ദരേശന് സ്വാഗതവും അഡ്വ.അനില്‍കുമാര്‍ പിറവന്തൂര്‍ നന്ദിയും പറഞ്ഞു.
പതിനൊന്നംഗ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റായി കുണ്ടയം ഷാജി, വൈസ് പ്രസിഡന്റുമാരായി എസ്. സുന്ദരേശന് അലിമുക്ക്, വി.എസ്.പ്രിന്‍സ് കോക്കാട്, കെ.ആര് രാജന് ആദംകോട് എന്നിവരെയും സെക്രട്ടറിമാരായി അനില്‍കുമാര്‍ പിറവന്തൂര്‍, പ്രദീപ് കുമാര്‍ കോട്ടവട്ടം, പത്മാ രവീന്ദ്രന് ഉഷസ് എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ആര്.രതീഷ് വെട്ടിത്തിട്ട, വിദ്യാധരന് വെട്ടിക്കവല,അജുമോന് പാതിരിക്കല്‍ എന്നിവരെയും ട്രഷററായി പി.വാസു ആവണീശ്വരത്തെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: