തേവലക്കര: നാല്പതടി താഴ്ചയുള്ള കിണര്‍ വൃത്തിയാക്കാനിറങ്ങി കുഴഞ്ഞ് വീണയാള്‍ക്ക് ഫയര്‍ഫോഴ്സ് തുണയായി. തെക്കുംഭാഗം ഞാറുംമുട് നസ്റത്ത് ഭവനില്‍ സെലസ്റ്റിന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കാനിറങ്ങിയ മാവിള വടക്കതില്‍ ബാബു (48) വാണ് ജോലിക്കിടയില്‍ ശ്വാസം കിട്ടാതെ കുഴഞ്ഞ് വീണത്. സംഭവമറിഞ്ഞ് വേഗം തന്നെ എത്തിയ ചവറ ഫയര്‍ഫോഴ്സ് സംഘം ബ്രീത്തിംഗ് അപ്പറേറ്റസ് സെറ്റ് കിണറ്റിലിറക്കി നല്കി.
ഫയര്മാന്മാരായ നാസിം, കിരണ്‍ എന്നിവര്‍ കിണറ്റിലിറങ്ങി സാഹസികമായാണ് ഇയാളെ കരയ്ക്കെത്തിച്ചത്. അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ പ്രസന്നകുമാര്‍, ലീഡിംഗ് ഫയര്മാന് സുനില്‍ ഫയര്മാന്മാരായ ടിജു, മഹേഷ്, മണികണ്ീന്‍, അരുണ്‍, ജയപ്രകാശ്, അനിഷ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജില്ലാ ആശുപത്രിയിലെത്തിച്ച ബാബുവിനെ പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു. ഒന്നര മാസത്തിനിടയില്‍ കിണറില്‍ കുടുങ്ങുന്ന അഞ്ചാമത്തെ ആളെയാണ് ഫയര്‍ഫോഴ്സ് രക്ഷപെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: