പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ അതിക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടി ജിഷയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാരിന്റെ വാഗ്ദാനം. കൂടാതെ സഹോദരിക്ക് എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ ജോലി നല്‍കുമെന്നും വാഗ്ദാനമുണ്ട്.
ജിഷയുടെ അമ്മയ്ക്ക് വീട് വച്ചുനല്കാന് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായവാഗ്ദാനങ്ങള്‍ ജില്ലാ കളക്ടര്‍ ഏകോപിപ്പിക്കും. ഇക്കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശം നല്കി. ഇവ നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: