ഇത്തവണ ബാലറ്റ് പേപ്പറുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും

Wednesday 4 May 2016 4:06 pm IST

കോഴിക്കോട്: സംസ്ഥാനത്തെ പൊതുതെരഞ്ഞെടുപ്പില്‍ ആദ്യമായി ഇത്തവണ ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ ഉള്‍പ്പെടുത്തും. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ ബാലറ്റ് പേപ്പറില്‍ ക്രമനമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര് എന്നിവയ്ക്കു ശേഷമാണ് സ്ഥാനാര്‍ത്ഥിയുടെ രണ്ട് സെന്റീമീറ്റര്‍ വീതിയും 2.5 സെന്റീമീറ്റര്‍ ഉയരവുമുള്ള സ്റ്റാമ്പ് സൈസ് ഫോട്ടോ പ്രിന്റ് ചെയ്യുക. തെരഞ്ഞെടുപ്പ് ചിഹ്നം ഫോട്ടോയ്ക്ക് ശേഷം ചേര്‍ക്കും. സ്വതന്ത്രരുള്‍പ്പെടെ ഒരേ പേരിലുള്ള ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുന്നയിടങ്ങളില്‍ വോട്ടര്‍മാര്‍ക്കുണ്ടാവുന്ന ആശയക്കുഴപ്പം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനം. ബാലറ്റ് പേപ്പറില്‍ ഫോട്ടോ അച്ചടിക്കുന്നതിനായി സ്ഥാനാര്‍ത്ഥികള്‍ അവരുടെ ഫോട്ടോ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫോട്ടോ നല്‍കാത്തവരുടെ ബാലറ്റ് പേപ്പറിലെ ഈ കോളം ഒഴിവാക്കിയിടാനാണ് കമ്മീഷന്‍ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.