ന്യൂദല്‍ഹി: ദല്‍ഹിയില്‍ 12 ജയ്ഷെ മുഹമ്മദ് ഭീകരര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രിയില്‍ ദല്‍ഹിയിലും സമീപപ്രദേശങ്ങളിലും നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലായതെന്നു പോലീസ് അറിയിച്ചു. ഇവരില്‍നിന്നു സ്ഫോടക വസ്തുക്കളും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെത്തി.
ദല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്നാണ് പോലീസ് ഭാഷ്യം. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും ദല്‍ഹി പോലീസും സംയുക്തമായാണ് റെയ്ഡുകള്‍ നടത്തിയത്. ഇതിനിടെ, ഐഇഡി നിര്‍മാണത്തിനിടെ ഗോല്‍പുരി മേഖലയില്‍നിന്ന് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിടിയിലായവരെ ചോദ്യം ചെയ്യുന്നതില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹിയിലെ പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: