കൊച്ചി: പ്രശസ്ത ഗായകന് മനോജ് കൃഷ്ണന് അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ പത്തരയ്ക്കായിരുന്നു അന്ത്യം. സംസ്കാര ചടങ്ങ് വ്യാഴാഴ്ച പാലക്കാട് വച്ച് നടക്കും.
ശുദ്ധ മദ്ദളം, കളിവാക്ക്, തിരകള്‍ക്കപ്പുറം, സുഭദ്രം, മോഹിതം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
സംഗീതഞ്ജരായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എസ് പി വെങ്കിടേഷ്, യൂസഫലി കേച്ചേരി, മോഹന്‍ സിത്താര, ബോംബേ രവി, ജോണ്സണ് മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിരവധി ഭക്തി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിയായ മനോജ് ടിവി ഷോകളിലും ഗാനമേള വേദികളിലും സ്ഥിരസാന്നിധ്യമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: