ജോയ് ആലുക്കാസ് ഗ്രൂപ്പിന് ബെസ്റ്റ് സര്‍വ്വീസ് പെര്‍ഫോമന്‍സ് ബ്രാന്‍ഡ് പുരസ്‌കാരം

Friday 19 May 2017 8:22 pm IST

ദുബായ്: ദുബായ് സാമ്പത്തിക വികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ ദുബായ് സര്‍വ്വീസ് എക്‌സലന്‍സ് സ്‌കീമിന്റെ ബെസ്റ്റ് സര്‍വ്വീസ് പെര്‍ഫോമന്‍സ് പുരസ്‌കാരം ജോയ് ആലുക്കാസ് ജൂവല്ലറിക്ക് ലഭിച്ചു. ബുധനാഴ്ച ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹിസ് ഹൈനസ് ഷൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുരസ്‌കാരം കൈമാറിയത്. സ്വകാര്യ മേഖലയിലെ ബിസിനസ്സ് സംരംഭങ്ങളില്‍ മികച്ച ഉപഭോകതൃ സേവനവും നിലവാരവും പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കന്ന സ്‌കീമാണ് ദുബായ് സര്‍വ്വീസ് എക്‌സലന്‍സ് സ്‌കീം. ലോകത്തെ പ്രീയപ്പെട്ട ജൂവല്ലറി ശൃംഖല എന്ന ലക്ഷ്യത്തോടെയാണ് യുഎഇയിലെ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഉപഭോക്താക്കളും ഗ്രൂപ്പിലെ ഓരോ ജീവനക്കാരുമാണ് ഈ പുരസ്‌കാരം നേടാന്‍ സഹായിച്ചതെന്നും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.