ബെംഗളൂരു: കുറഞ്ഞ ഓവര്‍ നിരക്കിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന് വിരാട് കോഹ്ലിക്ക് 24 ലക്ഷം രൂപ പിഴ. കഴിഞ്ഞ തിങ്കളാഴ്ച കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിലെ റോയല്‍ ചലഞ്ചേഴ്സിന്റെ പ്രകടനമാണ് പിഴയ്ക്കു കാരണം. ടീമിന് ആറു ലക്ഷം രൂപയും ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ പിഴ വിധിച്ചു. ഈ സീസണില്‍ രണ്ടാം തവണയാണ് ടീം ഓവര്‍ നിയമം ലംഘിക്കുന്നത്. നേരത്തെ ഇതേ കുറ്റത്തിന് വിരാട് 12 ലക്ഷം രൂപ പിഴ നല്‍കേണ്ടിവന്നിരുന്നു. ഇനിയൊരിക്കല്‍ കൂടി കുറ്റം ആവര്‍ത്തിച്ചാല്‍ ബാംഗ്ലൂര്‍ നായകന് ഒരു മത്സരത്തില്‍ പുറത്തിരിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: