സ്നേഹം ഒരു സമ്മാനമാണ്‌

Thursday 2 February 2012 9:14 pm IST

പ്രായം സ്നേഹത്തെപ്പോലെയാണ്‌, അത്‌ ഒളിപ്പിച്ചുവയ്ക്കാന്‍ കഴിയുകയില്ല. സ്നേഹമയനായ ഒരു വ്യക്തി നിലാവ്‌ പരത്തുന്ന ചന്ദ്രനെപ്പോലെയാണ്‌. ചൂടുപിടിച്ച തലകളേക്കാള്‍ സ്നേഹം നിറഞ്ഞ ഹൃദയങ്ങളെയാണ്‌ ലോകത്തിനാവശ്യം. ഹൃദയത്തിന്‌ നല്‍കുന്ന വിദ്യാഭ്യാസമാണ്‌ വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം. ഹൃദയത്തെ ഉണര്‍ത്തുക എന്നത്‌ ആത്മീയമായ ജീവിതലക്ഷ്യം. ഒരാള്‍ സ്വയം തീരുമാനമെടുത്ത്‌ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങണം. അല്ലാതെ പരാതിപ്പെടുകയല്ല വേണ്ടത്‌. കൂടുതല്‍ പരാതിപ്പെടുന്തോറും മനസ്സിലെ അസ്വസ്ഥതകളും കൂടും. പരാതി പറയുന്നത്‌ കുറഞ്ഞാല്‍ അസ്വസ്ഥത കുറയും. അപ്പോള്‍ ഹൃദയകവാടം തുറക്കപ്പെടും.സ്നേഹത്തോടെ പ്രവര്‍ത്തിക്കുക, എന്തു പ്രവൃത്തി ചെയ്താലും അതിലൂടെ സ്നേഹം ഒഴുകുന്നത്‌ അനുഭവിക്കുക. നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ കണ്ണുകളിലൂടെ ദിവ്യമായ ഊര്‍ജ്ജം ഒഴുകുന്നത്‌ അറിയുക. ഭാരത്തില്‍ ഭക്ഷണം കഴിക്കുന്നതുപോലും ഒരു തരം ധ്യാനമാണ്‌ ഇതിനെ 'അന്നപൂര്‍ണേശ്വരി ഉപാസന' എന്ന്‌ പറയുന്നു. കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്നേഹഊര്‍ജ്ജമായി മാറുന്ന വെള്ളത്തിനെ നന്ദിയോടെ തിരിച്ചറിയുക. ഈ അവസ്ഥയില്‍ നിങ്ങള്‍ ഈശ്വരനെ തിരിച്ചറിയും. അങ്ങനെ നിങ്ങളുടെ മനസ്സിന്റെ കേന്ദ്രം പ്രവര്‍ത്തന സജ്ജമാകും. സ്നേഹത്തില്‍ മാത്രമേ ദൈവീകത അനുഭവിച്ചറിയാന്‍ കഴിയുകയുള്ളൂ. എപ്പോഴും പരാതി പറയുന്നത്‌ നമ്മുടെ ഒരു ശീലമായി മാറിയിരിക്കുന്നു. ഇത്‌ മനസ്സിന്റെ അസ്വസ്ഥതയുടെ ഒരു ഭാഗമാണ്‌. നാം ശീലിച്ചിരിക്കുന്നത്‌ സ്നേഹത്തിനായി ഭിക്ഷ യാചിക്കാനാണ്‌. സ്നേഹം നല്‍കാന്‍ നമ്മള്‍ ശീലിച്ചിട്ടില്ല. ഭിക്ഷ യാചിക്കുന്ന ഈ ശീലം നമ്മുടെ ജീവിതത്തെ കീഴടക്കിയിരിക്കുന്നു. ഇക്കാരണം കൊണ്ട്‌ നമ്മുടെ ദൈനംദിന ജീവിതത്തില്‍ നമ്മള്‍ ഭീകരവാദികളെപ്പോലെ ജീവിക്കുന്നു. ഇത്തരത്തിലുള്ള ചിന്ത തന്നെ അസ്വസ്ഥത അനുഭവിക്കുന്ന മനസ്സിന്റെ ഭഗമാണ്‌. അസ്വസ്ഥമായ മനസ്സ്‌ എല്ലാത്തിന്റെയും കണക്ക്‌ സൂക്ഷിക്കുന്നു. അത്‌ സ്നേഹത്തെ മറച്ചുവയ്ക്കുന്നു. ബുദ്ധിയുടെ തത്ത്വശാസ്ത്രം സ്നേഹകമാകുന്ന മന്ത്രത്തില്‍ നിന്നും വ്യത്യസ്തമാണ്‌. ഞാന്‍ നല്‍കിയാല്‍ നീ എനിക്കത്‌ തിരിച്ചുനല്‍കണമെന്ന സിദ്ധാന്തമാണ്‌ ബുദ്ധി പറഞ്ഞുതരുന്നത്‌. സ്നേഹമന്ത്രം വ്യത്യസ്തമാണ്‌. എന്റെ സ്നേഹം സ്വീകരിക്കുന്നയാളോട്‌ ഞാന്‍ നന്ദിയുള്ളവനാണ്‌. നിങ്ങള്‍ വ്യായാമം ചെയ്യുമ്പോല്‍ വ്യായാമം നല്‍കുന്ന സന്തോഷം തന്നെ ഒരു സമ്മാനമാണ്‌. തന്റെ സ്നേഹം സ്വീകരിക്കുന്ന പങ്കാളിയോട്‌ ഒരാള്‍ക്ക്‌ കൃതജ്ഞതയുണ്ടാകണം. - സ്വാമി സുഖബോധാനന്ദ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.