മല്യയുടെ രാജി രാജ്യസഭ അംഗീകരിച്ചു

Wednesday 4 May 2016 9:57 pm IST

ന്യൂദല്‍ഹി: മദ്യവ്യവസായി വിജയ് മല്യയുടെ രാജി രാജ്യസഭാ അദ്ധ്യക്ഷന്‍ ഡോ. ഹമീദ് അന്‍സാരി അംഗീകരിച്ചു. മല്യയെ രാജ്യസഭയില്‍ നിന്ന് അടിയന്തരമായി പുറത്താക്കണമെന്നു എത്തിക്‌സ് കമ്മിറ്റി ഇന്നലെ രാവിലെ ശിപാര്‍ശ ചെയ്തതിനു പിന്നാലെയാണ് രാജി അംഗീകരിച്ചു കൊണ്ടുള്ള സഭാദ്ധ്യക്ഷന്റെ അറിയിപ്പ് ഉപാദ്ധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്‍ രാജ്യസഭയില്‍ വായിച്ചത്. മല്യയുടെ രാജി തള്ളിയ രാജ്യസഭ എത്തിക്‌സ് കമ്മിറ്റി ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്നായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്്. ജൂലൈ ഒന്നിന് എംപിയായിട്ടുള്ള കാലാവധി കഴിയാനിരിക്കെ, തനിക്കെതിരേ നടപടിയുണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണു മല്യ രാജിക്കത്ത് നല്‍കിയത്. എന്നാല്‍, കത്തിലെ ഒപ്പ് വ്യാജമാണെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ ഡോ. ഹമീദ് അന്‍സാരി മല്യയുടെ രാജിക്കത്ത് ആദ്യം സ്വീകരിച്ചില്ല. എന്നാല്‍ പിന്നീട് രാജി അംഗീകരിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.