അടൂര്‍: ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കുളിമുറിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഓട്ടോഡ്രൈവറായ യുവാവ് അറസ്റ്റില്‍. അടൂര്‍ ഏഴംകുളത്തു നടന്ന സംഭവത്തില്‍ പത്തനംതിട്ട വെട്ടിപ്പുറം കൈരളിപുരം ഓലിക്കല്‍ വീട്ടില്‍ ഒ.പി. മനോജി (29)നെ അടൂര്‍ എസ്ഐ കെ.എസ് ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പെണ്‍കുട്ടി വീട്ടിലെ കുളിമുറിയില്‍ കയറിയ നേരം തൊട്ടുപിന്നാലെയെത്തിയ മനോജ് പെണ്‍കുട്ടിക്കൊപ്പം കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് കേസ്. മനോജിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ഫോണില്‍ റിങ്ടോണ്‍ കേട്ട പെണ്‍കുട്ടിയുടെ മുത്തശ്ശി കുളിമുറിയുടെ സമീപത്ത് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
പൊലീസിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ പൊലീസ് കേസെടുത്ത് ചൊവ്വാഴ്ച രാത്രിയില്‍ മൈലപ്ര ഭാഗത്തു നിന്ന്് ഇയാളെ പിടികൂടി. പെണ്‍കുട്ടിയുടെ ബന്ധുക്കളുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് ഇയാള്‍ ഏഴംകുളത്തെത്തിയതെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: