വൈപ്പിന്‍: പെരുമ്പാവൂര്‍ ഇരിങ്ങോളില്‍ പട്ടികജാതിക്കാരി നിയമ വിദ്യാര്‍ത്ഥിനിയെ കൊല്ലപ്പെടുത്തിയ കേസിലെകുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കണമെന്നും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷനല്‍കണമെന്നും കേരള പുലയര്‍ മഹാസഭ എടവനക്കാട് ശാഖ കമ്മിറ്റിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ജോഷി തിട്ടയില്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രതിനിധികളായ ടി.പി ശിവപ്രസാദ്, കെ.എ ജോഷി, ടി.കെ കുഞ്ഞപ്പന്, വൈസ്പ്രസിഡന്റ് എം.കെ രമേഷ്, കെ.എ സുരേഷ്, ടി.പി സുരേഷ്, കെ.എ എദാസന്, മതി ജോഷി, ശാരദ ദാസന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: