കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇടപ്പള്ളി ബ്രഹ്മസ്ഥാനത്തെത്തിയ മാതാ അമൃതാനന്ദമയീ ദേവിയെ തൃക്കാക്കര മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി എസ് സജി സന്ദര്‍ശിച്ചു അനുഗ്രഹം ഏറ്റുവാങ്ങി. ബിജെപി ജില്ലാ പ്രസിഡണ്ടും എറണാകുളം മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയുമായ എന്‍ കെ മോഹന്‍ദാസ്, വി എച്ച് പി സംസ്ഥാന പ്രസിഡന്റ് എസ് ജെ ആര് കുമാര്‍, മോഹനന് തുടങ്ങിയവരും സജിയോടൊപ്പം ഉണ്ടായിരുന്നു.
രാവിലെ പൂണിത്തുറ, പേട്ട പ്രദേശത്തെ കട കമ്പോളങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മരട് പ്രദേശത്തെ ഗൃഹസമ്പര്‍ക്കത്തിലും ഏര്‍പ്പെട്ട സജി തുടര്‍ന്നു പൂണിത്തുറ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിലും പങ്കെടുത്തു. പൂണിത്തുറ ഭാഗത്തെ എസ്എസ്എല്‍സി ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അവരുടെ വീടുകളില്‍ ചെന്നു സജി അനുമോദിച്ചു. പാലാരിവട്ടം എസ്എന്‍ഡിപി ശാഖയുടെ സത്സംഗത്തിലും പങ്കെടുത്തു. രാജ്യസഭ എംപി ആയതിനു ശേഷം എറണാകുളം ജില്ലയില്‍ എത്തിയ രാജ്യസഭ എംപി സുരേഷ് ഗോപി, എസ് സജിയുടെയും ഗോപകുമാറിന്റെയും തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിച്ചു. രാത്രി പാലച്ചുവട് പാലാരിവട്ടം പ്രദേശത്തെ ബൂത്തുകളുടെ കുടുംബയോഗത്തിലും സജി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: