ജനശാക്തീകരണത്തിന് പ്രാദേശിക അറിവ് അടിത്തറയാകണം: പ്രൊഫ. മാധവ് ഗാഡ്ഗില്‍

Wednesday 4 May 2016 10:59 pm IST

തിരുവനന്തപുരം: പ്രാദേശികമായ അറിവും പരിസ്ഥിതി സംബന്ധിച്ച സാമാന്യജനതയുടെ അവബോധവും കൂടിച്ചേരുമ്പോള്‍ വര്‍ദ്ധിച്ച തോതിലുള്ള ബഹുജനശാക്തീകരണം സാദ്ധ്യമാകുമെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും വിക്കിപീഡിയ വൈജ്ഞാനികനുമായ പ്രൊഫ. മാധവ് ഗാഡ്ഗില്‍ പറഞ്ഞു. വക്കം മൗലവി ഫൗണ്ടേഷന്റെയും സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്റ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിക്കി മലയാളം ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവിന്റെ സാര്‍വത്രികമായ വ്യാപനത്തിലൂടെ മാത്രമേ ഇന്ത്യയിലെ വ്യത്യസ്ത ജനസമൂഹങ്ങളെ ലോകോത്തര നിലവാരത്തിലെത്തിക്കുവാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. വി.കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ. സുഹൈര്‍, ഡോ. കായംകുളം യൂനൂസ്, രാം കമല്‍ മനോജ്, ഡോ. ഫുവാദ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.