നെയ്യാറ്റിന്‍കര: പൂര്‍വസൈനിക് സേവാപരിഷത്ത് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ബാലരാമപുരം തലയല്‍ ശ്രീകൃഷ്ണ വിലാസത്തില്‍ കെ.ആര്. സി നായര്‍ (86) അന്തരിച്ചു. സിഐഎസ്എഫില്‍ നിന്ന് കമാന്‍ഡന്റ് ആയാണ് വിരമിച്ചത്. സംസ്കാരം ഇന്ന് രാവിലെ 11 ന് നടക്കും.
പൂര്‍വ്വ സൈനിക് സേവാപരിഷത്ത് ജില്ലാ അദ്ധ്യക്ഷന്‍, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ സമിതി അദ്ധ്യക്ഷന്‍, ഉരൂട്ടമ്പലം സരസ്വതി വിദ്യാപീഠം അദ്ധ്യക്ഷന്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ സജീവപ്രവര്‍ത്തകനായിരുന്നു.
ഭാര്യ മാധവികുട്ടിഅമ്മ. മക്കള്‍: കെ.സി. സുരേഷ്കുമാര്‍ (വൈസ് പ്രസിഡന്റ്, സെക്യൂരിറ്റി ,ജിന്‍ഡാള്‍ സ്റ്റീല്‍, ബല്ലാരി), സന്ധ്യാഗിരികുമാര്, കെ.സി. സതീഷ്കുമാര്‍ (റെയില്‍വേ), പരേതയായ ഡോ കെ.സി. സിന്ധുഅജയകുമാര്. മരുമക്കള്‍: വിദ്യാസുരേഷ് (കേന്ദ്രീയവിദ്യാലയം), ഡി. ഗിരികുമാര്‍ (ഒമാന്‍), ശോഭാസതീഷ്കുമാര്, ഡോ കെ.സി. അജയകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: