ആദിത്യപുരം സൂര്യദേവക്ഷേത്രത്തില്‍ കാവടി ഉത്സവവും സുകൃതഹോമവും

Wednesday 4 May 2016 11:04 pm IST

കോട്ടയം: ആദിത്യപുരം സൂര്യദേവ ക്ഷേത്രത്തിലെ കാവടി മഹോത്സവം 8ന് നടക്കും. താന്ത്രിക ചടങ്ങുകളോടുകൂടി 6, 7, 8 തീയതികളില്‍ സുകൃതഹോമം ഉമ്ടാവും. 6ന് പുലര്‍ച്ചെ 5ന് നിര്‍മ്മാല്യദര്‍ശനം, 7ന് ആരംഭിക്കുന്ന സുകൃതഹോമത്തിന് തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകിട്ട് 6.30ന് ദീപാരാധന. തിരുവരങ്ങില്‍ രാത്രി 7മുതല്‍ ട്രിച്ചി ഗണേശന്റെ സംഗീതസദസ്സ്. 7ന് പുലര്‍ച്ചെ 5ന് നിര്‍മ്മാല്യദര്‍ശനം, 7ന് സുകൃതഹോമം, വൈകിട്ട് 6.30ന് ദീപാരാധന, നൃത്തനൃത്ത്യങ്ങള്‍, 8ന് സംഗീതസദസ്സ്, 9.30ന് ഭക്തിഗാനമേള. പ്രധാന ഉത്സവദിനമായ 8ന് പുലര്‍ച്ചെ 4ന് നിര്‍മ്മാല്യദര്‍ശനം, 6ന് ഉഷപൂജ, 7ന് സുകൃതഹോമം, 8.30ന് സുകൃതഹോമദര്‍ശനം, 10.30ന് കാവടി എടുക്കല്‍, 12ന് ഉച്ചപൂജ, കാവടി അഭിഷേകം, സോപാനസംഗീതം, അന്നദാനം. തിരുവരങ്ങില്‍ മാഞ്ഞൂര്‍ 739-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം ബാലസമാജം കുട്ടികളുടെ ഹരിസ്‌തോത്രം, 8ന് നാമഘോഷ ജപലഹരി എന്നിവയുണ്ടാകും. ആദിത്യപുരം ക്ഷേത്രം മുഖ്യട്രസ്റ്റി എം.എന്‍. കൃഷ്ണന്‍ നമ്പൂതിരി, ട്രസ്റ്റിമാരായ എം.എന്‍. ദിനേശന്‍ നമ്പൂതിരി, എം.എസ്. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ചന്ദ്രശേഖരന്‍ നായര്‍, ദിനേഷ് പിഷാരടി, ശ്രീജിത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.