കോഴിക്കോട്: മലയാള ചലച്ചിത്ര ലോകത്തിലെ അമ്മ കവിയൂര്‍ പൊന്നമ്മ ഇന്ന് കുന്ദമംഗലത്തും ബേപ്പൂരിലും, ചേളന്നൂര്‍ 8/2ലും നടക്കുന്ന മഹിളാ കൂട്ടായ്മകളില്‍ പങ്കെടുക്കും.
പുവ്വാട്ട്പറമ്പിലെ ബി.പി ഓഡിറ്റോറിയത്തില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന കുന്ദമംഗലം മണ്ഡലത്തിലെ മഹിളാ കൂട്ടായ്മ കവിയൂര്‍ പൊന്നമ്മ ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രിയ അദ്ധ്യക്ഷത വഹിക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കെ. പത്മനാഭന് കൂട്ടായ്മയില്‍ പങ്കെടുക്കും.
ബേപ്പൂര്‍ മണ്ഡലത്തിലെ മഹിളാ കൂട്ടായ്മ : ബി.സി റോഡിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് സമീപത്തെ ഗ്രൗണ്ടില്‍ നടക്കും. വൈകിട്ട് നാലിന് കവിയൂര്‍ പൊന്നമ്മ കുട്ടായ്മ ഉദ്ഘാടനം ചെയ്യും. ബിജെപി മുതിര്‍ന്ന നേതാവ് അഹല്യാശങ്കര്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ.പി. പ്രകാശ്ബാബു തുടങ്ങിയവര്‍ പങ്കെടുക്കും. ചേളന്നൂര്‍ 8/2ല്‍ വൈകീട്ട് 8 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ കവിയൂര്‍പൊന്നമ്മ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: