അഹമ്മദാബാദ്: ഗുജറാത്തിലെ ബാവ്ലയില്‍ കൗണ്‍സിലര്‍മാരും നേതാക്കളുമടക്കം 90 പേര് ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി നരേന്ദ്ര മോഡി ഇവിടെ സദ്ഭാവനാ ഉപവാസം നടത്താനിരിക്കെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടത്. സംസ്ഥാന റവന്യൂമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത്.
ഫെബ്രുവരി ഒമ്പതിനാണ് ബാവ്ലയില്‍ നരേന്ദ്ര മോഡി സദ്ഭാവനാ ഉപവാസം നടത്തുന്നത്. കോണ്‍ഗ്രസ് വിട്ടവരില്‍ ആദം സുലൈമാന്‍, മുസ്തഫ മുഹമ്മദ് എന്നീ ഗ്രാമത്തിലെ വന്മന്മാരും ഉള്‍പ്പെടും. മോഡിയുടെ ഭരണത്തിന് കീഴില്‍ സംസ്ഥാനത്തുണ്ടായ വികസനമാണ് തങ്ങളെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്ന് ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: