സി.കെ.പത്മനാഭന്‍ ചെത്തുകടവ് രാജീവ്ഗാന്ധി കോളനി സന്ദര്‍ശിച്ചു

Thursday 5 May 2016 11:47 am IST

കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ.പത്മനാഭന്‍ മൂന്നാം ഘട്ട പര്യടനം തുടങ്ങി. കോളനികള്‍ സന്ദര്‍ശിച്ചാണ് മൂന്നാം ഘട്ട പര്യടനത്തിന് തുടക്കമിട്ടത്. കുന്ദമംഗലം പഞ്ചായത്തിലെ രാജീവ്ഗാന്ധി കോളനി, കുറുമണ്ണില്‍ കോളനി, ചേറൂര്‍തടായി കോളനി, ഇയ്യപടിങ്ങല്‍ കോളനി, ഇടവലത്ത് ലക്ഷം വീട് കോളനി, കല്ലറകോളനി എന്നിവ അദ്ദേഹം സന്ദര്‍ശിച്ചു. കോളനിയിലുള്ളവരുടെ പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞ അദ്ദേഹം കോളനി നിവാസികളോട് വോട്ടും അഭ്യര്‍ത്ഥിച്ചു.

കുന്ദമംഗലം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്‍ മൂന്നാംഘട്ട പര്യടനത്തിന് തുടക്കം കുറിച്ച് ചെത്തുകടവ് രാജീവ് ഗാന്ധി കോളനി സന്ദര്‍ശിക്കാനെത്തിയപ്പോള്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.