കൊച്ചി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആദായനികുതി അധികൃതരുടെ വ്യാപക റെയ്ഡ്. ഗായിക റിമി ടോമിയടക്കമുള്ളവരുടെ വീടുകളില്‍ റെയ്ഡ് നടന്നു.
റിമിയെ കൂടാതെ വ്യവസായി മഠത്തില്‍ രഘു, അഡ്വ. വിനോദ് കുട്ടപ്പന്, പ്രവാസി വ്യവസായി ജോണ്‍ കുരുവിള എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു.
വിദേശത്തു നിന്നു കള്ളപ്പണം കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇതുസംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകള്‍ അധികൃതര്‍ അന്വേഷിക്കും. ഇന്ന് രാവിലെ തുടങ്ങിയ റെയ്ഡ് വൈകിയും തുടരുകയാണ്.
ചില പ്രവാസി വ്യവസായികള്‍ അടക്കമുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ അധികൃതര്‍ നിരീക്ഷിച്ചു വരികയായിരുന്നു. സ്ഥാനാര്‍ഥികളുമായി ഇവരില്‍ ചിലര്‍ സാമ്പത്തിക ഇടപാടു നടത്തിയെന്നും സൂചനയുണ്ട്.
ഇപ്പോള്‍ തിരുവനന്തപുരത്തുള്ള റിമി ടോമി റെയ്ഡ് വിവരമറിഞ്ഞ് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. റിമിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: