പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കണമെന്ന സന്ദേശം ഉയര്‍ത്തികാട്ടി സൈക്കിള്‍ റാലി. ഗിയര്‍ ജംഗഷന് കോഴിക്കോടുമായി ചേര്‍ന്ന് പറവൂര്‍ ബൈക്കേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന സൈക്കിള്‍ റാലി മെയ് 20,21,22 തീയതികളില്‍ നടക്കും. കൊച്ചിയില്‍ നിന്ന് വയനാട് വരെ നടക്കുന്ന റാലിക്ക് ഫെയ്സ് ബുക്ക് കൂട്ടായ്മയായ സഞ്ചാരിയുടെ പിന്തുണയുമുണ്ട്. സൈക്കിള്‍ റാലിക്കിടെ ചെറു പുസ്തകങ്ങളും വിതരണം ചെയ്യും. കൂടാതെ വയനാട്ടിലെ കല്‍പ്പറ്റയില്‍ വൃക്ഷത്തൈ നടല്‍ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
എറണാകുളം,ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നുള്ള സൈക്കിളോട്ടക്കാരുമായി മെയ് 20നാണ് വടക്കന്‍ പറവൂരില്‍ നിന്ന് സൈക്കിള്‍ റാലി ആരംഭിക്കുന്നത്. വൈകിട്ട് ഏഴ് മണിക്ക് റാലി തുടങ്ങും. തുടര്‍ന്ന് പത്ത് മണിയോടെ ചാവക്കാടിലെത്തുന്ന റാലിയില്‍ തൃശൂരില്‍ നിന്നുള്ള സൈക്കിളോട്ടക്കാരും ചേരും. വടക്കന്‍ പറവൂര്‍, കൊടുങ്ങലൂര്‍, തൃപ്രയാര്‍, ചാവക്കാട്, പൊന്നാന്നി തുടങ്ങിയ സ്ഥലങ്ങളിലൂടെ റാലി കോഴിക്കോട് എത്തി ചേരും. ഇവിടെ വച്ച് കേരളത്തിലെ എല്ലാ സൈക്കിള്‍ റൈഡേഴ്സും ഒത്തു ചേരും. മെയ് 21ന് കോഴിക്കോട് ഗിയര്‍ ജംഗ്ഷനില്‍ നിന്ന് രാവിലെ ഏഴ് മണിയോടെ തുടരുന്ന റാലി രാത്രി 12മണിയോടെ വയനാട്ടിലെ കല്‍പ്പറ്റയില്‍ എത്തിച്ചേരും. അതേ ദിവസം തന്നെ മുത്തങ്ങ കാടുകളിലേക്ക് റാലി പുറപ്പെടും. 22-ാം തീയതിയോടെ കോഴിക്കോട്, കൊച്ചിന് വഴിയിലേക്ക് റാലി തിരിക്കും.
40ഓളം സൈക്കിളോട്ടക്കാര്‍ ഇതിനോടകം തന്നെ റാലിയില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
എറണാകുളം, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് 8281769186 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് 9544036683 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് ഫീസ് 500 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: