ദുബായ്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ആന്‍ഡ്രോയിഡിലുള്ള ആപ്ലിക്കേഷന്‍ ശ്രദ്ധേയമാകുന്നു.ഏറ്റവും പുതിയ വിവരങ്ങള്‍ പ്രദാനം ചെയ്യുന്ന ഈ സംവിധാനം തെരഞ്ഞെടുപ്പുകാലത്തേക്കു മാത്രമല്ല, സ്ഥിരം സംവിധാനം എന്ന നിലയിലാണ് കുടുതല്‍ ആകര്‍ഷകമാകുന്നത്. കേരളത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കു സഹായകരമായ ഒരു സാങ്കേതിക വിദ്യ കൂടിയാണിത്.
സന്ദേശങ്ങള്‍ സ്വീകരിക്കാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായി എപ്പോഴും എവിടെ നിന്നും സംവദിക്കാനും ഈ ആപ് വഴി കഴിയും.
കുമ്മനം ആപ് വഴി: ഏറ്റവും പുതിയ വാര്‍ത്തകള്‍ ലഭിക്കുന്നു. കുമ്മനത്തില്‍ നിന്ന് നേരിട്ടു വാര്‍ത്തകള്‍ ലഭിക്കുന്നു.കുമ്മനവുമായി സംവദിക്കാം. കേന്ദ്രത്തിലെ ബിജെപി ഭരണത്തിന്റെ നേട്ടങ്ങള്‍ മനസ്സിലാക്കാം. ഭാരത സര്‍ക്കാര്‍ കേരളത്തിന് വേണ്ടി ആവിഷ്ക്കരിക്കുന്ന പദ്ധതികള്‍ പഠിക്കാം. ബിജെപി എന്‍ആര്‍ഐ സെല്ലുമായി സഹകരിച്ച് എന്‍ആര്‍ഐകള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാം.
ദുബായില്‍ താമസക്കാരനായ പാലക്കാടു സ്വദേശി എസ്. കുമാര്‍ മുന്‍കൈയെടുത്താണ് ഈ ആപ് സമര്‍പ്പിച്ചത്. ഇത് പഴയകാല സ്വയംസേവകര്‍ കുമ്മനത്തിനു സമര്‍പ്പിക്കുന്ന ദക്ഷിണയാണ്. ആ പ്രദേശത്ത് ജോലിചെയ്യുന്ന മുതിര്‍ന്ന സംഘ പ്രവര്‍ത്തകരായ സജീവ്, ഗണേഷ്, സുരേഷ് എന്നിവരാണ് തയ്യാറാക്കിയത്. ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം (ഐപിഎഫ്) എന്ന സംഘടനയുടെ യുഎഇ ചാപ്റ്ററിന്റെ ബാനറിലാണ് ഈ സമര്‍പ്പണം.
പ്രവാസി ഭാരതീയരെ സഹായിക്കാനും അവരെ ഭാരത സര്‍ക്കാരിന്റെ വിവിധ സംരംഭങ്ങളുമായി ബന്ധിപ്പിക്കാനുമാണ് ‘ആപ്.’ ഭാരത സര്‍ക്കാരിന്റെ ദര്‍ശനങ്ങള്‍ക്കും വീക്ഷണങ്ങള്ക്കുമായി പ്രവാസികള്‍ക്ക് എന്തെല്ലാം സംഭാവന ചെയ്യാന്‍ സാധിക്കും എന്ന് കണ്ടെത്തലും ‘ആപ്പിന്റെ’ ഉദ്ദേശ്യങ്ങളില്‍ ഒന്നാണ്. ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം ഒരു സ്വതന്ത്ര സംഘടനയാണ്; ഭാരതത്തിന്റെ ഉയര്‍ച്ചക്കു വേണ്ടി കൂട്ടായി യത്നിക്കുന്ന പ്രവാസി ഭാരതീയരുടെ ഒരു കൂട്ടായ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: