മാഹി: പെന്‍ഷനേഴ്സ് സംഘിന്റെ നേതൃത്വത്തില്‍ മാഹി മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയും പെന്‍ഷനേഴ്സ് സംഘ് ജില്ലാ ട്രഷററുമായ പി.ടി.ദേവരാജന്‍ വോട്ടഭ്യര്‍ത്ഥിച്ച് ഗൃഹ സമ്പര്‍ക്കം നടത്തി. പെന്‍ഷനേഴ്സ് സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി, സെക്രട്ടറി സുധീര്‍ യജ്ഞദാസ് എന്നിവര്‍ ഗൃഹ സമ്പര്‍ക്കത്തിന് നേതൃത്വം നല്കി. ജില്ലാ പ്രസിഡണ്ട് കെ.എന്‍.നാരായണന്, സെക്രട്ടറി എ.കെ.രാമകൃഷ്ണന്, എസ്.പരമേശ്വരന്, രഘുനാഥ് ധര്‍മ്മടം, സി,പി.രാജന്, ജയപ്രകാശ്, ജയചന്ദ്രന്, കൂലോത്ത് പവിത്രന്, ചന്ദ്രന് ചാലക്കര, ചന്ദ്രശേഖരന് ഈസ്റ്റ് പളളൂര്‍ എന്നിവരും സ്ഥാനാര്ത്ഥിയൊടൊപ്പം ഇന്നലെ രാവിലെ മുതല്‍ രാത്രിവരെ നടന്ന ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തു.
10-ാം തീയ്യതി എന്‍ഡിഎ ധര്‍മ്മടം മണ്ഡലം സ്ഥാനാര്‍ത്ഥിയും പെന്‍ഷനേഴ്സ് സംഘ് മെമ്പറുമായ മോഹനന് മാനന്തേരിക്കു വേണ്ടി പെന്‍ഷനേഴ്സ് സംഘ് പ്രവര്‍ത്തകര്‍ ഗൃഹ സമ്പര്‍ക്കം നടത്തുമെന്നും സംഘടനാ ഭിരവാഹികള് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: