കണ്ണൂര്‍: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിനടോനുബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി വാണിജ്യ-വ്യാവസായിക രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുക എന്ന ലക്ഷ്യത്തോടെ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് സ്ഥാനാര്‍ത്ഥികളുടേയും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, എന്‍ഡിഎ കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.ജി.ബാബു, യുഡിഎഫ് മണ്ഡലം സ്ഥാനാര്‍ത്ഥി സതീശന് പാച്ചേനി, മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ മൗലവി, സിപിഎം സംസ്ഥാന സമിതിയംഗം എം.വി.ജയരാജന്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടന്നപ്പളളി രാമചന്ദ്രന്, അഴീക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. പി.സി.വിജയന് മോഡറേറ്ററായിരുന്നു. ചേമ്പര്‍ പ്രസിഡണ്ട് സുശീല്‍ ആറോണ്‍ സ്വാഗതവും ട്രഷറര്‍ എ.കെ.മുഹമ്മദ് റഫീക്ക് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: