ജൂഡീഷ്യല്‍ ആക്ടിവിസം വേണ്ടെന്ന രാഷ്ട്രപതിയുടെ പരാമര്‍ശം മുഖവിലയ്ക്കെടുക്കേണ്ടത് തന്നെയാണ്-ഒരു രാഷ്ട്രത്തിന്റെ പരമാധികാരം രാഷ്ട്രപതിക്കുണ്ട്. ഭാരതത്തില്‍ ഒരു തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന പവര്‍ കാണിച്ചത് ടി.എന്‍.ശേഷനാണ്. ആരുടെയും കളിപ്പാവയാകാതെ കമ്മീഷന്റെ ശക്തി തെളിയിച്ചിട്ടുണ്ട്. പിന്നെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങുവരെ ആ വകുപ്പിന്റെ ഫോഴ്സ്-ഹൈ പവര്‍-ഉണ്ടെന്ന് തെളിയിച്ചില്ലേ? തമാശയല്ല. ഭാരതരാജ്യത്തും ഒരുഗ്രന്‍ രാഷ്ട്രപതിയുണ്ടെന്നും ഒരുഗ്രന്‍ പ്രധാനമന്ത്രിയുണ്ടെന്നും നമുക്കറിയാം. അവരുടെ പദവി അവര്‍ ദുര്‍വിനിയോഗം ചെയ്യുകയുമില്ല.
വടക്കേതില്‍ വിനോദ് കുമാര്‍,
നറുകര
പ്രതികരിക്കാൻ ഇവിടെ എഴുതുക: