ആലപ്പുഴ: സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം മേയ് 15 ക്രമീകരിച്ച ി ലേബര്‍ കമ്മിഷണര്‍ ഉത്തരവായി. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് പതിനൊന്നു മുതല്‍ മൂന്നു വരെ വിശ്രമവേളയായിരിക്കും.
ഇവരുടെ ജോലി സമയം രാവിലെ ആറു മുതല്‍ വൈകിട്ട് ഏഴു വരെയുളള സമയത്തിനുളളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തണം. രാവിലെയും ഉച്ചയ്ക്കു ശേഷവുമുളള ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 11 ന് അവസാനിക്കുകയും വൈകിട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യും. തൊഴില്‍ മേഖലകളി•േല്‍ നിര്‍ദ്ദേശം തൊഴിലുടമകളും കോണ്ട്രാക്ടര്മാരും കൃത്യമായി പാലിക്കേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.
സൂര്യാതപമേറ്റു
വടുതല: വീടിന് സമീപം നിന്നയാള്‍ക്ക് സൂര്യാതപമേറ്റു.അരൂക്കുറ്റി പഞ്ചായത്ത് ആറാം വാര്‍ഡില്‍ വല്ല്യറമ്പത്ത് ദാസനാണ് സൂര്യാതപമേറ്റു.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീടിന് സമീപം സംസാരിച്ചുകൊണ്ടിരുന്ന ഇടയിലാണ് വയറിന് പൊള്ളലേറ്റത്.അസ്വസ്ഥത തോനിയതിനെ തുടര്‍ന്ന് ആശൂപത്രിയില്‍ എത്തി പ്രഥമശുശ്രുഷകള്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: