തുള്ളല്‍ പ്രതിഭാ പുരസ്‌കാര വിതരണവും കുഞ്ചന്‍ദിന സമ്മേളനവും നടന്നു

Thursday 5 May 2016 9:15 pm IST

അമ്പലപ്പുഴ: അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാര സമിതി ഏര്‍പ്പെടുത്തിയ തുള്ളല്‍ പ്രതിഭാ പുരസ്‌കാര വിതരണവും കുഞ്ചന്‍ ദിന സമ്മേളന ഉദ്ഘാടനവും കേരള പബല്‍ക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. തുള്ളല്‍ പ്രതിഭാ പുരസ്‌കാരം താമരക്കുടി കരുണാകരന്‍ ഏറ്റുവാങ്ങി. അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ സമിതി ചെയര്‍മാന്‍ വയലാര്‍ ശരച്ചന്ദ്രവര്‍മ ആധ്യക്ഷ്യം വഹിച്ചു. സമിതി സെക്രട്ടറി സി. പ്രദീപ്, അഡ്വ. എ. നിസാമുദ്ദീന്‍, അഡ്വ. എം. മനോഹരന്‍ പിള്ള, ആര്‍.വി. ഇടവന, കെ.എം. പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.