പീഡിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസ്

Thursday 5 May 2016 9:49 pm IST

പനാജി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസ് എടുത്തു. ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എ അറ്റാണ്‍സിയോ മോണ്‍സെരറ്റെയ്‌ക്കെതിരെയാണ് എഫ്‌ഐആര്‍ എടുത്തിരിക്കുന്നത്. പെണ്‍കുട്ടി അറ്റാണ്‍സിയോയുടെ ഹാള്‍മാര്‍ക്ക് കടയില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ കാണാതായ കുട്ടിയെ കഴിഞ്ഞ ദിവസമാണ് പോലീസ് കണ്ടെത്തിയത്. പിന്നീടാണ് പീഡന വിവരം പുറത്ത് വന്നത്. പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്നാണ് പോലീസ് എഫ്‌ഐആര്‍ എടുത്തത്. അതിനിടെ വളര്‍ത്തമ്മ തന്നെ എംഎല്‍എക്ക് 50 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. തന്നെ എംഎല്‍എ പലതവണ മാനഭംഗപ്പെടുത്തിയതായി 16കാരി മൊഴി നല്‍കി. വൈദ്യപരിശോധനയിലും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതായി തെളിഞ്ഞിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.