കൊച്ചി: അയല്‍വാസികളുടെ സഹകരണമില്ലായ്മ ജിഷയുടെ കൊലപാതകക്കേസ് അന്വേഷണത്തെ ബാധിക്കുന്നതായി ദേശീയ എസ്സി കമ്മീഷന് ചെയര്മാന് ഡോ.ആര്.എല്‍. പൂനിയ പറഞ്ഞു. രാജ്യം ഉറ്റുനോക്കുന്ന ഒരു കൊലപാതകമാണിത്.
കേരളത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു ഇത്. അയല്‍ക്കാരുടെ സഹകരണക്കുറവ് കൊലയാളിക്ക് രക്ഷയായി. പ്രതികളെ ഉടന്‍ പിടികൂടുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കേസ് അന്വേഷണത്തിന് 10 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചശേഷം പരിശോധിക്കുന്ന ഡോക്ടര്‍മാരെ വിളിച്ചുവരുത്തി അദ്ദേഹം കാര്യങ്ങള്‍ തിരക്കി. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥയും മതിയായ സൗകര്യമില്ലായ്മയും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നീട് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: