കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകയായ അഡ്വ. ടി.ബി. മിനി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ജിഷ ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിട്ട് ഒരാഴ്ച കഴിയുമ്പോഴും പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും പോലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയോ അന്വേഷണം സിബിഐക്കു വിടുകയോ വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ജിഷയുടെ കൊലപാതകം നാടിനെ നടുക്കിയ സംഭവമാണെന്നും നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ജിഷയുടെ മാതാവ് രാജേശ്വരി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: