കണ്ണൂര്‍: വര്‍ദ്ധിച്ചുവരുന്ന സ്ത്രീ സമൂഹത്തിനെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടും പേരുമ്പാവൂര്‍-വര്‍ക്കല കേസുകളിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കേരള ഗവ.നെഴ്സസ് അസോസിയേഷന്, കേരള ഗവ.സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ കമ്മറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണൂരില്‍ വായമൂടിക്കെട്ടി പ്രതിഷേധ ജാഥ നടത്തി. കെ.എന്‍.സതീഭായി (സംസ്ഥാന സെക്രട്ടറി, കെജിഎന്‍എ), കെ.ജിതിന് (കെജിഎന്‍എ ജില്ലാ സെക്രട്ടറി), തസ്ലീമ നസ്റി (ജില്ലാ പ്രസിഡണ്ട്) തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: