യാത്രയയപ്പ് നല്‍കി

Thursday 5 May 2016 10:09 pm IST

പയ്യാവൂര്‍: പയ്യാവൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് വിരമിച്ച സെക്രട്ടറി കെ.വി.പ്രേമരാജന് പഞ്ചായത്ത് ഭരണ സമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്‌സി ചിറ്റൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ.സരസ്വതി, വൈസ് പ്രസിഡണ്ട് ടി.പി.അഷ്‌റഫ്, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.പി.ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വത്സല സാജു, കെ.ടി.അനില്‍കുമാര്‍, ജോയി ജോസഫ്, ജിജി പൂവ്വത്തും മണ്ണില്‍, സ്റ്റാഫ് പ്രതിനിധി രജനി എം.വി., അസി. സെക്രട്ടറി ഇ.വി.വേണുഗോപാല്‍, മാത്യു മണ്ഡപത്തില്‍, കെ.വി.പ്രദീപന്‍, അഡ്വ.സാജു സേവ്യര്‍ തുടങ്ങിയ വിവിധ സംസാരിച്ചു. സാമൂഹ്യ സംഘടനാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.