തൃപ്പൂണിത്തുറ: ആശയപരമായി ഐക്യപ്പെടാനും ഭിന്നതകള്‍ മറന്ന് അണിനിരക്കാനുമായി തപസ്യകലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ തൃപ്പൂണിത്തുറയില്‍ സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 5.30 ന് ലായം കൂത്തമ്പലം ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ‘ഭാരതീയ സംസ്കാരം പ്രതിസന്ധികളും പ്രതിരോധവും’ എന്ന വിഷയം ചര്‍ച്ച ചെയ്യും.
തപസ്യ സംസ്ഥാന അധ്യക്ഷന്‍ എസ്. രമേശന് നായര്‍ അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സംഗമം പ്രശസ്ത സാഹിത്യകാരന് മാടമ്പ് കുഞ്ഞുക്കുട്ടന് ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന സെക്രട്ടറി എം.സതീശന് വിഷയാവതരണം നടത്തും.
സംവിധായകന് മേജര്‍ രവി, കവിയൂര്‍ പൊന്നമ്മ, കൊല്ലം തുളസി, തപസ്യ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, സി.സി. സുരേഷ് എന്നിവര്‍ വിഷയത്തോട് പ്രതികരിച്ച് സംസാരിക്കും. സാഹിത്യ, സാംസ്കാരിക നായകനും തൃപ്പൂണിത്തുറ മണ്ഡലത്തിലെ ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രൊഫ.തുറവൂര്‍ വിശ്വംഭരന് സാംസ്കാരിക സംഗമത്തില്‍ പങ്കെടുക്കും. രാമവര്‍മ്മ തമ്പുരാന് സ്വാഗതവും അഡ്വ.രഞ്ജിനി സുരേഷ് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: