ശ്രീശ്രീ രവിശങ്കറിന്റെ 60-ാം ജന്മദിനാഘോഷം കൊല്ലത്ത്

Thursday 5 May 2016 10:18 pm IST

കൊച്ചി: ജീവനകലയുടെ ആത്മീയാചാര്യന്‍ ശ്രീശ്രീ രവിശങ്കറിന്റെ 60-ാം ജന്മദിനം 13ന് ആഘോഷിക്കും. മുഴുവന്‍ ആര്‍ട്ട് ഓഫ് ലിവിങ് കേന്ദ്രങ്ങളും സംയുക്തമായി കൊല്ലം സിഎസ്‌ഐ കണ്‍വെന്‍ഷന്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ആഘോഷ പരിപാടികള്‍ ആരംഭിക്കും. ലിങ്ക് റോഡില്‍ നിന്നും ആരംഭിക്കുന്ന ''ആനന്ദ സന്ദേശ യാത്ര''യില്‍ ആയിരങ്ങള്‍ പങ്കെടുക്കും. ഗുരുപൂജ, മധുര പലഹാര വിതരണം തുടങ്ങിയവയ്ക്ക് ശേഷം വിശിഷ്ടാഥിതി ജസ്റ്റിസ് സിരിജഗന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍ട്ട് ഓഫ് ലിവിങ് നേതൃത്വത്തില്‍ നടന്നുവരുന്ന സേവാപ്രവര്‍ത്തനങ്ങളുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും ദൃശ്യാനുഭവം പൊതുജനങ്ങള്‍ക്ക് പങ്കുവെക്കുന്നതിനൊപ്പം ഇലക്ട്രോണിക് മീഡിയയിലൂടെ ഗുരുജി ഭക്തജനങ്ങളുമായി സംവദിക്കും. ശ്രീശ്രീ അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന നൃത്തസന്ധ്യയില്‍ നിരവധി നര്‍ത്തകിമാര്‍ അരങ്ങിലെത്തും. വിവരങ്ങള്‍ക്ക് 9947087900.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.