കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് തലസ്ഥാനത്ത്

Thursday 5 May 2016 10:27 pm IST

രാജ്‌നാഥ് സിംഗ്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് തിരുവനന്തപുരത്തും കൊല്ലത്തും എന്‍ഡിഎയുടെ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.10ന് ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കുന്ന മന്ത്രി 10.30ന് കൊല്ലം ചാത്തന്നൂരില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ഭരണിക്കാവില്‍ നടക്കുന്ന പൊതുപരിപാടി ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 4ന് മാമം ഗ്രൗണ്ടില്‍ ആറ്റിങ്ങല്‍ നിയോജകമണ്ഡലം ബിജെപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 6 മണിക്ക് ഏണിക്കരയില്‍ ബിജെപി നെടുമങ്ങാട് നിയോജക മണ്ഡലം സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിലും രാത്രി 7ന് വട്ടിയൂര്‍ക്കാവില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.