മട്ടാഞ്ചേരി: കോണ്‍ഗ്രസ്സിന്റെ മുഖ്യശത്രു ബിജെപിയാണെന്ന് പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. സിപിഎം സ്ഥാനാര്‍ത്ഥിയെ തലോടി യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ത്ഥന നടത്തി. കൊച്ചി മണ്ഡലത്തിലെ യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പ്രചരണത്തിന് കെപിസിസി പ്രസിഡന്റിന്റെ സമ്മതപത്രമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കൊച്ചി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡൊമനിക്ക് പ്രസന്റേഷനെതിരായ വികാരം ശക്തമാകുകയും ഗ്രൂപ്പിസവും പ്രവര്‍ത്തക നിസ്സഹകരണവും വിമത സ്ഥാനാര്‍ത്ഥിയും മൂലം കോണ്‍ഗ്രസ്സ് കേന്ദ്രങ്ങളില്‍ പരാജയഭീതി ഉടലെടുത്തിരിക്കുകയുമാണ്.
ബിജെപി സ്ഥാനാര്‍ത്ഥി മുന്നേറ്റം പ്രകടമാകുകയും ചെയ്തതോടെ ഇടതുപക്ഷവുമായി സഹകരിക്കുമെന്ന പ്രചരണം ഉയര്‍ന്ന വേളയിലാണ് സുധീരന് നയം വ്യക്തമാക്കിയതെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി കൊച്ചി മണ്ഡലത്തിലെത്തിയ കെപിസിസി പ്രസിഡന്റ് ശക്തമായ ഗ്രൂപ്പിസത്തിന്റെ പ്രതിഫലനം കണ്ടറിഞ്ഞതായാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: