തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം കര്‍ശനമാക്കും: തെരഞ്ഞെടുപ്പ് കമ്മീഷണര്‍

Thursday 5 May 2016 10:40 pm IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ചെലവ് പരിധി ലംഘിക്കുന്നില്ലെന്നുറപ്പാക്കാന്‍ നിരീക്ഷണം ശക്തമാക്കി. ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി 28 ലക്ഷം രൂപവരെ ചെലവാക്കാം. അനുവദനീയമായ പരിധിയില്‍ കൂടുതല്‍ തുക ചെലവാക്കുന്നുണ്ടോ എന്നറിയാന്‍ എല്ലാ മണ്ഡലങ്ങളിലും ചെലവ് നിരീക്ഷകരെ നിയോഗിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ആഫീസര്‍ അറിയിച്ചു. ഇന്ത്യന്‍ റവന്യൂ സര്‍വീസിലെയും ഇന്ത്യന്‍ കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് സര്‍വീസിലെയും 40 മുതിര്‍ന്ന ഉദേ്യാഗസ്ഥര്‍ക്കാണ് വിവിധ മണ്ഡലങ്ങളുടെ ചുമതല. മഞ്ചേശ്വരം, കാസര്‍കോട് ഉദുമ-ബഞ്ചുള്‍ ബര്‍ത്താക്കൂര്‍, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍- സി. പാണ്ഡുരംഗ. പയ്യന്നൂര്‍- കല്യാശേരി, തളിപ്പറമ്പ്- എം.രമേഷ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം- എസ് ഈശ്വര്‍റെഡി. തലശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍- കെ.പി. ജയേകര്‍. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ-വിശാല്‍ പാല്‍സിംഗ്. വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി-ഹര്‍ഷദ് സുധീര്‍. പേരാമ്പ്ര, ബാലുശേരി, ഏലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്-അമിത് പ്രതാപസിംഗ്. കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി- രാജേഷ് മഹാജന്‍. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി-രവീന്ദ്ര ബെങ്കടി. മലപ്പുറം, താനൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍-സഞ്ജയ്ധിവാരെ, കൊണ്ടോട്ടി, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി-അലോക് ശ്രീവാത്സവ. പെരിന്തല്‍മണ്ണ, മങ്കട, തവനൂര്‍, പൊന്നാനി-അമിത് മല്ലിനാഥ്പുരം. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം- ഡി. സതീഷ്. കൊങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ,പാലക്കാട്- ഡി. ലക്ഷ്മി കാന്തം. തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍- സമീര്‍ പാണ്‌ഡെ. ചേലക്കര, ഗുരുവായൂര്‍, കുന്ദമംഗലം-സരോജ്കുമാര്‍, വടക്കാഞ്ചേരി, ഒല്ലൂര്‍, തൃശൂര്‍-സുജിത്കുമാര്‍ മണലൂര്‍,നാട്ടിക,കൈപ്പമംഗലം- ധ്രുവ് പുരാരിസിംഗ്. ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂര്‍-എന്‍എസ് പാര്‍ത്ഥസാരഥി. പെരുമ്പാവൂര്‍, അങ്കമാലി,ആലുവ- ബി.സി. ശ്രീനിവാസ്. കളമശേരി, പറവൂര്‍, വൈപ്പിന്‍- എസ്. പെരിയണ്ണന്‍, കൊച്ചി, തൃപ്പുണിത്തുറ, എറണാകുളം, കുന്നത്തുനാട്- ജയ്‌നാഥ് വര്‍മ. തൃക്കാക്കര, പിറവം, മൂവാറ്റുപുഴ, കോതമംഗലം-എ. ഗോവിന്ദരാജ്. ദേവികുളം, ഉടുമ്പന്‍ചോല- കേയൂര്‍ പട്ടേല്‍.തൊടുപുഴ, ഇടുക്കി,പീരുമേട്- അഭിഷേക്ചൗഹാന്‍. പാല, കടത്തുരുത്തി, വൈക്കം-ബിശ്വരൂപ്ദാസ്. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍-പി. സെന്തില്‍കുമാല്‍. ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി-ആര്‍.എ. പ്രവീണ്‍കുമാര്‍. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ- സി.ഡി. മാജി, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്- കെ. അരവിന്ദ്. കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍- എസ്. ബാലകൃഷ്ണ. തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍-എം. സതീഷ്‌കുമാര്‍. കരുനാഗപ്പള്ളി, ചവറ, കുന്നത്തൂര്‍- എന്‍. പ്രദീപ്. കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍, ചടയമംഗലം- ടി.മഞ്ചുനാഥ്, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍- വി. കണ്ണദാസന്‍. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്- കവിത ശര്‍മ. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം-മിത്തല്‍ സുധീര്‍ ഹേമന്ത്. നെടുമങ്ങാട് വാമനപുരം, അരുവിക്കര- പ്രശാന്ത് ശുക്ല. പാറശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിന്‍കര-പി. വിജയ്കുമാര്‍. സംസ്ഥാനത്ത് 148 അധിക ബൂത്തുകള്‍ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 148 അധിക ബൂത്തുകള്‍ അനുവദിച്ചു. 1750ല്‍ കൂടുതല്‍ സമ്മതിദായകരുള്ള 148 ബൂത്തുകളോട് ചേര്‍ന്ന് ആക്‌സിലറി ബൂത്തുകള്‍ അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.