പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട്ട്

Thursday 5 May 2016 11:21 pm IST

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം വിതറാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട്ട് എത്തും. 6, 8, 11 തീയതികളിലായി അദ്ദേഹം എന്‍ഡിഎയുടെ അഞ്ച് റാലികളില്‍ പങ്കെടുക്കും. പ്രത്യേക വിമാനത്തില്‍ കോയമ്പത്തൂരിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ മേഴ്‌സി കോളേജില്‍ തയ്യാറാക്കിയ ഹെലിപ്പാഡില്‍ വന്നിറങ്ങും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. ഇ.കൃഷ്ണദാസ്, നഗരസഭാ ചെയര്‍പെഴ്‌സണ്‍ പ്രമീള ശശിധരന്‍, നഗരസഭാ വൈസ് ചെയര്‍മാനും മലമ്പുഴ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ സി. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് മോദിയെ സ്വീകരിക്കും. അവിടെ നിന്നും നേരെ കോട്ടമൈതാനിയിലെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് രണ്ടിന് ജനങ്ങളെ അഭിസംബോധന ചെയ്യും. ഒരു ലക്ഷം പേര്‍ പരിപാടികളില്‍ പങ്കെടുക്കും. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.