കൊച്ചി: പീഡനത്തിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് ആശ്വാസമേകാനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പെരുമ്പാവൂരിലെത്തി. ഇന്നലെ രാത്രി 7.30 ഓടെയാണ് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാജേശ്വരിയെ കാണാനും ആശ്വാസമേകാനുമായി ബിജെപി അദ്ധ്യക്ഷന്‍ എത്തിയത്. സുരേഷ് ഗോപി എംപി, വി. മുരളീധരന് എന്നിവരും അമിത്ഷായുടെ ഒപ്പമുണ്ടായിരുന്നു. 10 മിനിറ്റോളം അദ്ദേഹം ആശുപത്രിയില്‍ ചെലവഴിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: