സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ 23 മുതല്‍ കേരളത്തില്‍

Thursday 5 May 2016 11:47 pm IST

മട്ടാഞ്ചേരി: കാശി മഠാധിപതി സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ 23 മുതല്‍ ജൂണ് 18 വരെ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെത്തും. കാശി മഠാധിപതിയായി സ്ഥാനമേറ്റ ശേഷം സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ ദക്ഷിണ കേരളത്തില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. 25ന് വൈകീട്ട് കര്‍ണ്ണാടകയിലെ കാര്‍ക്കളയില്‍ നിന്ന് തീവണ്ടി മാര്‍ഗ്ഗം കൊച്ചിയില്‍ എത്തുന്ന സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ വാഹന അകമ്പടികളോടെ ആലപ്പുഴ തിരുമല ക്ഷേത്രത്തിലെത്തും. 26ന് സ്വാമികള്‍ കായംകുളം വിഠോബാ ക്ഷേത്രത്തിലെത്തും, തുടര്‍ന്ന് ക്ഷേത്രത്തിലെ പല്ലക്ക് സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കും. 29ന് കായകുളത്ത് നിന്ന് തൃപ്പൂണിത്തുറ ശ്രീരാമ ദേവസ്വത്തിലേയ്ക്ക് എഴുന്നള്ളും 31ന് തൃപ്പൂണിത്തുറ നിന്ന് കൊച്ചി ടിഡി ക്ഷേത്രത്തിലെയ്ക്ക് എഴുന്നള്ളും. ജൂണ്‍ 5ന് ടിഡിക്ഷേത്രത്തില്‍ ജിഎസ്ബി മഹാസഭാ ഭാരവാഹികളുടെ പ്രതിനിധി സമ്മേളനത്തില്‍ സംയമീന്ദ്ര തീര്‍ത്ഥ അനുഗ്രഹ പ്രഭാഷണം നടത്തും. ജൂണ്‍ 9ന് കൊച്ചിയില്‍ നിന്ന് മാള ക്ഷേത്രത്തിലേയ്ക്ക,് ജൂണ്‍ 11ന് ചേന്ദമംഗലം വേണുഗോപാല ക്ഷേത്രത്തിലേയ്ക്ക്, 13ന് അമ്പലമേട് കാശി മഠത്തിലേയ്ക്കും 18ന് കോയമ്പത്തൂര്‍ വഴി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ തമിഴ്‌നാട്ടിലെ ക്ഷേത്രസന്ദര്‍ശനത്തിനായി യാത്ര തുടരും. മഠാധിപതിയായി സ്ഥാനമേറ്റ ശേഷം ആദ്യമായി എത്തുന്ന ധര്‍മ്മ ഗുരുവിനെ വരവേല്‍ക്കാന്‍ ജിഎസ്ബി ക്ഷേത്രങ്ങളും സമാജവും ഒരുക്കങ്ങള്‍ തുടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.