ഇടുക്കി: മറയൂരില്‍ യുവാവിനെ വാക്കത്തിക്ക് വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. ചിന്നവര സ്വദേശി തങ്കപ്പാണ്ടിയുടെ മകന് പ്രഭു (25) നെയാണ് വ്യാഴാഴ്ച രാത്രി 8 മണിയോടെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് പ്രഭുവിന്റെ സഹോദരിയുടെ പരാതിയില്‍ മറയൂര്‍ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സമീപവാസിയായ ആനയ്ക്കാപ്പെട്ടി സ്വദേശി പ്രസന്നനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റ യുവാവിന്റെ മൊഴിയെടുക്കുന്നതിനായി മറയൂര്‍ എസ് ഐ പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരില്‍ എത്തിയിട്ടുണ്ട്.
വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. ചിന്നവരയിലെ റോഡരികില്‍ വച്ച് മുന്‍വൈരാഗ്യത്തെ തുടന്ന് പ്രതി പ്രഭുവിന്റെ തലയ്ക്ക് വാക്കത്തി ഉപയോഗിച്ച് നിരവധി തവണ വെട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: