ഭാരതീയ കര്‍മ്മസേന പിന്തുണ എന്‍ഡിഎയ്ക്ക്

Friday 6 May 2016 1:11 pm IST

തിരുവനന്തപുരം: വിശ്വകര്‍മ്മജരുടെ രാഷ്ട്രീയ പാര്‍ട്ടി ആയ ഭാരതീയ കര്‍മ്മ സേനയുടെ സംസ്ഥാനകമ്മറ്റി യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുവാന്‍ എല്ലാ പ്രവര്‍ത്തകരോടും പാര്‍ട്ടി ചെയര്‍മാന്‍ സി. മുരുകപ്പന്‍ ആചാരി, പ്രസിഡന്റ് കെ. നിര്‍മ്മലാനന്ദന്‍, ജനറല്‍ സെക്രട്ടറി പി. റാംസാഗര്‍ എന്നിവര്‍ ആഹ്വാനം ചെയ്തു. സംസ്ഥാന ഭാരവാഹികളായി മുരുകപ്പന്‍ ആചാരി (ചെയര്‍മാന്‍), കെ. നിര്‍മലാനന്ദന്‍ (പ്രസിഡന്റ്), പി. റാം സാഗര്‍ (ജന. സെക്രട്ടറി), രവീന്ദ്രന്‍ കാട്ടാക്കട (ട്രഷറര്‍), ആര്‍. ഷാജികുമാര്‍, പ്രേമാ മണി, സോമന്‍ ആചാരി (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.