ഹരിത ട്രിബ്യൂണലിന്റെ സിറ്റിംഗ് മാറ്റി

Thursday 5 May 2016 11:57 pm IST

കൊച്ചി: ദേശീയ ഹരിത ട്രിബ്യൂണലിന്റെ കേരളത്തിലെ സര്‍ക്യൂട്ട് ബെഞ്ചിന്റെ സിറ്റിംഗ് മേയ് 23ലേക്ക് മാറ്റി. സര്‍ക്യൂട്ട് ബെഞ്ച് ഇന്ന് സിറ്റിംഗ് നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിനു പുറമേയാണ് കൊച്ചിയില്‍ സര്‍ക്യൂട്ട് ബെഞ്ച് തുടങ്ങാന്‍ അധികൃതര്‍ തീരുമാനിച്ചത്. കേരളത്തില്‍ നിന്ന് പരിസ്ഥിതി സംബന്ധമായ കേസുകളുടെ എണ്ണം കൂടിയതോടെയാണ് കേരളത്തില്‍ സര്‍ക്യൂട്ട് ബെഞ്ച് വേണമെന്ന ആവശ്യം ശക്തമായത്. തുടര്‍ന്ന് ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ ഉള്‍പ്പെട്ട സര്‍ക്യൂട്ട് ബെഞ്ച് കൊച്ചിയില്‍ സിറ്റിംഗ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.