കെ. കൃഷ്ണന്‍ മാസ്റ്റര്‍ ആദര്‍ശശാലിയായ നേതാവ്: ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍

Friday 6 May 2016 10:30 am IST

കോഴിക്കോട്: കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറും ബിജെപി നേതാവുമായിരുന്ന കെ. കൃഷ്ണന്‍മാസ്റ്റര്‍ ആദര്‍ശശാലിയായ നേതാവായിരുന്നെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കണ്ണഞ്ചേരിയില്‍ നടന്ന കെ. കൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരുടെയും സ്‌നേഹം പിടിച്ചുപറ്റാന്‍ കഴിഞ്ഞ നേതാവായിരുന്നു കൃഷ്ണന്‍ മാസ്റ്റര്‍. ഏവര്‍ക്കും മാര്‍ഗ്ഗദര്‍ശിയുമായിരുന്നു കൃഷ്ണന്‍മാസ്റ്ററെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നമ്പിടി നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. എന്‍. ബാലകൃഷ്ണന്‍ മാസ്റ്റര്‍ അനുമോദന പ്രസംഗം നടത്തി. കോഴിക്കോട് സൗത്ത് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍തഥി സതീഷ് കുറ്റിയില്‍, ബിജെപി ജില്ലാ ട്രഷറര്‍ ടി വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി. ധര്‍മ്മരാജ് സ്വാഗതവും പി.പി. ശിവരാമന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.