ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ഉറ്റ തോഴിയായിരുന്ന ശശികലയുടെ സഹോദരന് ദിവാകരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ഋഷിയൂര്‍ ഗ്രാമത്തില്‍ ഒരു സ്ത്രീയുടെ വീട് പൊളിച്ചുവെന്ന കേസിലാണ് അറസ്റ്റ്. ഇതാദ്യമാണു ശശികലയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്യുന്നത്.
ദിവാകരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് അറസ്റ്റ്. മൂന്നു പതിറ്റാണ്ടോളം ജയലളിതയ്ക്കൊപ്പമുണ്ടായിരുന്ന ശശികലയെ കഴിഞ്ഞ ഡിസംബറിലാണു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്.
ശശികലയുമായി അകന്നതിനെത്തുടര്‍ന്ന് ജയലളിത ശശികലയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പാര്‍ട്ടി ഭാരവാഹികളെ ഒന്നായി പുറത്താക്കുകയും രണ്ട് മന്ത്രിമാരെ മന്ത്രി സഭയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: