ഫറോക്ക്: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തനം ശക്തമാക്കാന്‍ ബിഡിജെഎസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാജു ചമ്മിനി ആഹ്വാനം ചെയ്തു. ബിഡിജെഎസ് ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്-വലത് ഭരണത്തില്‍ സഹികെട്ട കേരള ജനതയ്ക്ക് പ്രതീക്ഷ എന്‍ഡിഎയില്‍ മാത്രമാണെന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ ഷാബു മാറാട് അദ്ധ്യക്ഷത വഹിച്ചു.
സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഫറോക്ക് മുനിസിപ്പാലിറ്റിയില്‍ ജാഗ്രതാ സമിതി രൂപീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ട സംഭവം സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്നതും കേരളീയ സമൂഹത്തിന് അപമാനകരവുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയിടുന്നതില്‍ സര്‍ക്കാരും, അനുബന്ധ സംവിധാനങ്ങളും പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: