കോഴിക്കോട്: തീരദേശ സംരക്ഷണത്തിനും മത്സ്യ പ്രവര്‍ത്തകരുടെ ഉന്നമനത്തിനും വേണ്ടി സര്‍ക്കാര്‍ നയങ്ങളില്‍ കാതലായ മാറ്റം അനിവര്യമായിരിക്കുകയാണെന്നും അതിന് എന്‍ഡിഎ പ്രതിജ്ഞാബദ്ധമാണെന്നും തീവ്ര സമ്പര്‍ക്ക പരിപാടിയുടെ പുതിയങ്ങാടി ഏരിയ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ടു കെ.പി. ശ്രീശന് പറഞ്ഞു. തീവ്രസമ്പര്‍ക്ക പരിപാടിയുടെ മൂന്നാദിവസ പര്യടനത്തിന് ഇന്നലെ രാവിലെ 7.30 ന് പാവങ്ങാട്ടു തുടക്കം കുറിച്ചു. തുടര്‍ന്ന് അത്താണിക്കല്‍, ചുങ്കം, ഡോബി ഖാന, പൂഴിയില്‍, അത്താണിക്കല്‍ ബീച്ച്, പള്ളിക്കണ്ടി ബീച്ച് എന്നീ സ്ഥലങ്ങളിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. ഉച്ചക്ക് ശേഷം പര്യടനം എടക്കല്‍ കാത്തിരുപ്പ് കേന്ദ്രത്തില്‍ സമാപിച്ചു. സായാഹ്ന പരിപാടികള്‍ക്ക് വെസ്റ്റ് ഹില്‍ ശാന്തിനഗറില്‍ തുടക്കം കുറിച്ചു. കോന്നാട് ബീച്ച്, കാമ്പുറം, തോപ്പയില്‍, ശ്മശാന പരിസരം, ചെറോട്ട്, എന്നിവിടങ്ങളിലെ സമ്പര്‍ക്ക പരിപാടികള്‍ക്കു ശേഷം ആണിയംപറമ്പില്‍ നടന്ന കുടുംബ സംഗമത്തോടെ പര്യടനം സമാപിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എം. അനില്‍കുമാര്‍, ജില്ല സമിതി അംഗങ്ങളായ എം.രാജീവ് കുമാര്‍, പി.എം. ശൃം പ്രസാദ്, മണ്ഡലം സെക്രട്ടറി പി.കെ. ഗണേശന്, ഏരിയ പ്രസിഡണ്ട്മാരായ എന്‍.പി പ്രമോദ്, കെ. സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പി. ബിനു, കെ.പി. പ്രമോദ് കുമാര്‍, സെക്രട്ടറിമാരായ ബോസ്, വി.എം. അനൂപ്, കെ. സുകുമാരന്‍, എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: