കുറ്റിയാടി: തെരഞ്ഞെടുപ്പിലെ പരാജയം ഉറപ്പായതിലുള്ളഅസ്വസ്ഥതയാണ് സിപിഎമ്മുകാരുടെ അഴിഞ്ഞാട്ടത്തിന് കാരണമെന്ന് ആര്‍എസ്എസ് വടകര ജില്ലാ ബൗദ്ധിക് പ്രമുഖ് എ.കെ. വിജയന് അഭിപ്രായപ്പെട്ടു.. മരുതോങ്കര ഗ്രാമപഞ്ചായത്തിലെ മുള്ളന്‍കുന്നില്‍ ദേശീയ ജനാധിപത്യസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാദാപുരം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.പി..രാജന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം കഴിഞ്ഞദിവസം സിപിഎമ്മുകാര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചാണ് കൂട്ടായ്മ നടത്തിയത്. ഇടതുപക്ഷവും കോണ്‍ഗ്രസും ഗുരുരമായ നിലയില്‍ കോമ രോഗാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് ജില്ലാ ജനറല്‍സെക്രട്ടറി ബാബു പൂതമ്പാറ മുഖ്യപ്രഭാഷണം നടത്തി. പി.പി. ഇന്ദിര അധ്യക്ഷത വഹിച്ചു. കെ.ഗംഗാധരന്, ടി.കെ.പ്രഭാകരന്, കെ.ടി.കെ. ചന്ദ്രന്, കണാരന് വളയം, വാളക്കായം ശ്രീധരന്, പിപി. ചാത്തു, വട്ടക്കണ്ടി മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: