ഉത്തരാഖണ്ഡ് കോടതി മേല്‍നോട്ടത്തില്‍ വിശ്വാസവോട്ടിന് സന്നദ്ധം: കേന്ദ്രം

Friday 6 May 2016 2:16 pm IST

ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സന്നദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മേല്‍നോട്ടം വഹിക്കാന്‍ നിരീക്ഷകനെ നിയോഗിക്കാനും കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോത്തഗി കോടതിയോട് അഭ്യര്‍ഥിച്ചു. ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രനടപടി ഹൈക്കോടതി റദ്ദാക്കിയ വിധിക്കെതിരെ നല്‍കിയിരുന്നു. ഇതിനെതിരായ അപ്പീലില്‍ വിശ്വാസവോട്ട് തേടുന്നതില്‍ നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് ഇന്നലെ കേന്ദ്രം നിലപാട് അറിയിച്ചത്. സഭ കൂടുമ്പോള്‍ ഒരു അജണ്ട മാത്രമേ പാടുള്ളൂ. വിരമിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കണം നിരീക്ഷകന്‍. റോത്തഗി കോടതിയില്‍ പറഞ്ഞു. രണ്ട് രാഷ്ട്രീയ സഖ്യങ്ങള്‍ തമ്മിലുള്ള ബലപരീക്ഷണങ്ങള്‍ മാത്രമായിരിക്കണം അജണ്ട. വിശ്വാസവോട്ട് നടക്കുന്നുവെന്ന പേരില്‍ രാഷ്ട്രപതി ഭരണം തത്ക്കാലം മരവിപ്പിക്കാനും പാടില്ല. അറ്റോര്‍ണി ജനറല്‍ തുടര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.